പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കത്തിക്കുത്ത്; 2 പേരെ സസ്‌പെന്‍ഡ് ചെയ്തു, വകുപ്പുതല അന്വേഷണം ഉത്തരവിട്ട് എസ് പി

പാലക്കാട്: പാലക്കാട് ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ കത്തിക്കുത്ത്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പേര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് സൗത്ത് പൊലീസ് വ്യക്തമാക്കി. രണ്ട് പേരെയും സസ്‌പെന്‍ഡ് ചെയ്തതായി പാലക്കാട് എസ് പി അറിയിച്ചു.

ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും എസ് പി വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും എസ്പി വിശദമാക്കി. അതേ സമയം, കത്തിക്കുത്തല്ല കയ്യാങ്കളിയാണ് ഉണ്ടായതെന്നാണ് എസ്പിയുടെ വിശദീകരണം. പാലക്കാട് എസ്പി ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക.

Top