ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

ദില്ലി: ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഇരു വിഭാഗങ്ങളും തമ്മില്‍ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ പുതിയ യുപി ബിജെപി മന്ത്രിക്ക് സ്വീകരണം നല്‍കാന്‍ എത്തിയ പ്രവര്‍ത്തകരും കര്‍ഷകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

വലിയ പൊലീസ് സന്നാഹത്തിനിടെയാണ് സംഘര്‍ഷം നടന്നത്. ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പ്രകോപനം പരമായി മുദ്രവാക്യം വിളിച്ചെന്നുമാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. സംഘര്‍ഷം ബിജെപിയുടെ ആസൂത്രിത ശ്രമമെന്ന് രാകേഷ് ടിക്കായത്ത് ആരോപിച്ചു.

കര്‍ഷകരെ അപായപ്പെടുത്താനാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയതെന്നും ആരോപണം. എന്നാല്‍, കര്‍ഷകരാണ് കല്ലെറിഞ്ഞതെന്നാണ് ബിജെപിയുടെ വാദം. ബിജെപി സംഘത്തിന് നേരെ കര്‍ഷകര്‍ കരിങ്കൊടി കാണിച്ചിരുന്നു.

 

Top