തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സിപിഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റം

cpm

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഎം ഉം സിപിഐയും പരസ്പരം മത്സര രംഗത്തുള്ള വെമ്പായം പഞ്ചായത്തിലെ പെരുംകൂരാണ് സംഭവം. രാത്രി ഏഴ് മണിയോടെയാണ് സംഭവം. കരകുളം ജില്ലാ ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ .വി. ശ്രീകാന്തിന്റെ പ്രചരണ വാഹനത്തിൽ പെരുങ്കൂർ വാർഡ് സി പി ഐ സ്ഥാനാർത്ഥിയെ കയറ്റാത്തതിനെ തുടർന്നാണ് മുന്നണിയിലെ ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്.

തങ്ങളുടെ സ്ഥാനാർത്ഥിയെ വാഹനത്തിൽ കയറ്റണം എന്ന് ആവശ്യപ്പെട്ട് സി പി ഐ പ്രവർത്തകർ ശ്രീകാന്തിന്റെ വാഹനം തടഞ്ഞു.തുടർന്ന് സി പി എം പ്രർത്തകർ പെരുംകൂർ വാർഡിലെ സി പി എം സ്ഥാനാർത്ഥിയായ ഫാറൂഖിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. സി പി ഐ പ്രവർത്തകർ അവരുടെ സ്ഥാനാർത്ഥിയായ സജീവ് എസ് നായർക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. തുടർന്ന് പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്നായിരുന്നു സംഘർഷം നടന്നത്.

Top