കൊറോണയെ പറ്റി വാക്ക് തര്‍ക്കം; ഊട്ടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

ഊട്ടി: കൊറോണയെ പറ്റിയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഊട്ടി ചന്തയില്‍ ചുമട്ടുതൊഴിലാളിയായ ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ് (44) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഊട്ടിയില്‍ ബേക്കറി തൊഴിലാളിയായ പാലക്കാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം. ചായ കുടിക്കുന്നതിനിടെ കൊറോണയെ പറ്റി സംസാരിക്കുകയും പെട്ടെന്ന് വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ചായക്കടയുടെ മുന്നില്‍ പച്ചക്കറി മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ദേവദാസ് ജ്യോതിമണിയെ കുത്തുകയായിരുന്നു.

Top