ഞാണ്ടൂര്‍ക്കോണത്ത് അംബേദ്കര്‍ കോളനിയില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: ഞാണ്ടൂര്‍ക്കോണത്ത് അംബേദ്കര്‍ കോളനിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. അംബേദ്കര്‍ നഗര്‍ സ്വദേശികളായ രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതര പരിക്കുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴക്കൂട്ടം പൊലീസ് കേസെടുത്തു. അംബേദ്കര്‍ നഗര്‍ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റന്‍, കാള രാജേഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്. പുറത്തു നിന്നുള്ളവര്‍ രാത്രികാലങ്ങളില്‍ ഇവിടെയെത്തുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ലഹരി വില്പനക്കായിട്ടാണ് ഇവര്‍ എത്തുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് മടങ്ങിപ്പോയവര്‍ സംഘടിച്ച് ആയുധങ്ങളുമായി തിരികെയെത്തിയാണ് ആക്രമണം നടത്തിയത്.

Top