യൂണിവേഴ്‌സിറ്റി കോളേജിലേയ്ക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോളജിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

മാര്‍ച്ച് പൊലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചത്. ബാരിക്കേഡ് മറിച്ചിടാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐയുടെ ഫാസിസ്റ്റ് രീതി അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥി സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

Top