‘കേരള സ്റ്റോറി’യെച്ചൊല്ലി ഗുജറാത്തിലെ ബലിസാന പട്ടണത്തില്‍ സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

ഗുജറാത്ത്‌: വിവാദ ബോളിവുഡ് സിനിമ ‘കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട സാമൂഹികമാധ്യമത്തിലെ പോസ്റ്റ് ഗുജറാത്തില്‍ പാഠന്‍ ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയ്ക്ക് കാരണമായി. എട്ടുപേര്‍ക്ക് പരിക്കേറ്റു. പത്തുപേര്‍ അറസ്റ്റിലായി.

ഞായറാഴ്ച രാത്രി ബലിസാന പട്ടണത്തിലാണ് സംഭവം. പട്ടണത്തിലെ മസ്ജിദ് ചൗക്കില്‍ വടിവാളും കമ്പിവടിയുമൊക്കെയായി ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ആരിഫ് ശൈഖ്, മീത് കുമാര്‍ പട്ടേല്‍ എന്നിവരുടെ പരാതികള്‍പ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തു. ഇരുവിഭാഗങ്ങളില്‍നിന്നായി പത്തുപേര്‍ പിടിയിലായി. ബലിസാനയില്‍ പോലീസ് കാവല്‍ ശക്തമാക്കി.

Top