പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ പണിമുടക്ക്; സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘര്‍ഷം

തിരുവനന്തപുരം: പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ പണിമുടക്കിനിടെ സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘര്‍ഷം. സമരക്കാര്‍ക്കെതിരെ ഭരണാനുകൂല സംഘടനാ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.ജോലിക്കെത്തിയവരെ സമരക്കാര്‍ തടഞ്ഞു. ഭിന്നശേഷിക്കാരായ ജീവനക്കാരെ തടഞ്ഞത് ചോദ്യം ചെയ്യാന്‍ ഭരണാനുകൂല സംഘടനകള്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് ഇരുകൂട്ടര്‍ക്കുമിടയില്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാകുന്നത് പോലീസ് തടഞ്ഞു.

സമരം പൊളിക്കാനാണ് ഭരണാനുകൂല സംഘടനകള്‍ ശ്രമിച്ചതെന്ന് സമരക്കാര്‍ ആരോപിച്ചു. പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ സമരത്തിനെതിരെ നേരത്തേ സര്‍ക്കാര്‍ ഡയസ്നോന്‍ പ്രഖ്യാപിച്ചിരുന്നു.സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമാണ് ബുധനാഴ്ച പണിമുടക്കുന്നത്. യു.ഡി.എഫ്, ബി.ജെ.പി. സര്‍വീസ് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണെന്നും ജീവനക്കാര്‍ തള്ളിക്കളയണമെന്നും എന്‍.ജി.ഒ. യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.

Top