ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ത്തീസ്ഗഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകൾ നടന്നത്. പ്രദേശത്ത് മാവോവാദികളുണ്ടെന്ന വിവരത്തെത്തുടർന്ന് ജില്ലാ റിസർവ് ഗാർഡുകളുടെയും (ഡിആർജി) സിആർപിഎഫിൻ്റെയും സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ചൊവ്വാഴ്ച രാവിലെ 6.30 നും 9.30 നുമാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു റേഡിയോ സെറ്റ്, മൂന്ന് ടിഫിൻ ബോംബുകൾ, ഒരു ഐഇഡി, ജെലാറ്റിൻ സ്റ്റിക്കുകൾ, ബോംബ് കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്ന വയറുകൾ, ഒരു ബാരൽ ഗ്രനേഡ് ലോഞ്ചർ, ഒരു പിസ്റ്റൾ, തദ്ദേശീയമായി നിർമ്മിച്ച റൈഫിൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തതായി ബിജാപൂർ ജില്ലാ എസ്പി ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു.

Top