ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍; സൈന്യം ഭീകരനെ വധിച്ചു, ഒരു സൈനികന് പരുക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം ഭീകരനെ വധിച്ചു. ബാരാമുള്ളയിലെ പത്താനിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.

പ്രദേശത്തു നിന്നും ആളുകളെ മാറ്റിയ ശേഷമാണ് സൈന്യം ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തു. ഭീകരര്‍ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചില്‍ ആരംഭിച്ചത്.

Top