ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട കേസില്‍ മൊഴിമാറ്റി സിപിഎം നേതാവ്

ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വധശ്രമക്കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ ആലപ്പുഴ സിപിഎമ്മില്‍ വിവാദം. കുത്തേറ്റ സിപിഎം പ്രാദേശിക നേതാവ് വിചാരണക്കിടെ കോടതിയില്‍ മൊഴിമാറ്റി. അതേസമയം, സിപിഎം ഉന്നത നേതാക്കള്‍ ഗൂഢാലോചന നടത്തി കേസ് അട്ടിമറിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ കറ്റാനം മേഖലാ സെക്രട്ടറിയുമായിരുന്ന എസ് സുജിത്തിനെ 2013 ഏപ്രിലിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിഷം പുരട്ടിയ തൃശൂലം കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. കേസിന്റെ വിചാരണ ആലപ്പുഴ ജില്ലാ കോടതിയില്‍ നടക്കുന്നതിനിടെയാണ് സുജിത് മൊഴി മാറ്റിയത്. 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ് എന്നായിരുന്നു സുജിത് ആദ്യം നല്‍കിയ മൊഴി.

ഇതില്‍ മരിച്ചു പോയ ഒന്നാം പ്രതി സുജിത്, ഏഴാം പ്രതി കണ്ണപ്പന്‍ എന്നിവര്‍ മാത്രമാണ് കുറ്റക്കാരെന്നും മറ്റുള്ളവരെ അറിയില്ലെന്നും മൊഴിയില്‍ പറയുന്നു. എന്നാല്‍ പണം വാങ്ങി കേസ് അട്ടിമറിക്കുന്നതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

 

Top