ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബുധാല്‍ തെഹ്‌സിലിലെ ഗുല്ലര്‍-ബെഹ്റോട്ട് ഏരിയയില്‍ രാവിലെയാണ് സംഭവം. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

സൈന്യം, പൊലീസ്, സിആര്‍പിഎഫ് എന്നിവയുടെ സംയുക്ത സംഘം നടത്തിയ കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷനിടെയാണ് വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങള്‍ നടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top