ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയില്‍ സുരക്ഷാസേനയും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. അന്തഗഡിലെ ഹുര്‍തരായ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 3 നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. വനത്തില്‍ തെരച്ചില്‍ തുടരുകയാണ്.
പൊലീസിന്റെ ചാരന്മാര്‍ എന്ന് സംശയിച്ചിരുന്നു കൊലപാതകം. ബീജാപൂര്‍-ദന്തേവാഡ അതിര്‍ത്തിയിലെ നക്‌സലൈറ്റ് ക്യാമ്പ് സുരക്ഷാ സേന തകര്‍ത്തതിന് പിന്നാലെയാണ് ഇത്.ശനിയാഴ്ച ഛത്തീസ്ഗഡിലെ സുക്മയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. ബുര്‍ക്കലങ്ക വനമേഖലയിലാണ് വെടിവയ്പ്പ് നടന്നത്. ഡിആര്‍ജി നടത്തിയ തെരച്ചിലില്‍ നക്‌സലിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. അതിനിടെ, സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഈ ആഴ്ച ആദ്യം സുക്മ ഗ്രാമത്തില്‍ രണ്ടുപേര്‍ നക്‌സലുകളാല്‍ കൊല്ലപ്പെട്ടിരുന്നു.
ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെയും അതിര്‍ത്തി രക്ഷാ സേനയുടെയും നേതൃത്വത്തില്‍ നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് കോയാലിബേഡയിലെ വനമേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. മൂന്ന് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങളും രണ്ട് ആയുധങ്ങളുടെയും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് ഇന്ദിര കല്യാണ്‍ എലസെല.