ഉപതിരഞ്ഞെടുപ്പ്: കൊട്ടിക്കലാശത്തിനിടെ കോന്നിയില്‍ സംഘര്‍ഷം

കോന്നി: ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോന്നിയില്‍ സംഘര്‍ഷം. യു.ഡി.എഫ്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളുമുണ്ടായി.

നേരത്തെ അനുവദിച്ച സ്ഥലത്തുനിന്നും കോന്നി ജംങ്ഷന് നടുവിലേക്ക് പ്രവര്‍ത്തകര്‍ പ്രവേശിക്കാനൊരുങ്ങിയത് പോലീസ് തടഞ്ഞതാണ് നേരിയ സംഘര്‍ഷത്തിന് കാരണമായത്.പോലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച് രംഗം ശാന്തമാക്കിയത്.

കോന്നി ജംങ്ഷനിലെ മൂന്നു റോഡുകളിലായാണ് മുന്നണികള്‍ക്ക് കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരുന്നത്. എന്നാല്‍ മൂന്നുമണിയോടെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ജംങ്ഷനിലേക്ക് കയറി കൊട്ടിക്കലാശം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യു.ഡി.എഫ്. പ്രവര്‍ത്തകരും ജംങ്ഷന് നടുവിലേക്ക് കയറിവരാന്‍ ശ്രമിച്ചത്.

മന്ത്രിമാരായ എം.എം.മണി, എ.രാജു, വീണാ ജോര്‍ജ് എം.എല്‍.എ. തുടങ്ങിയവര്‍ കോന്നിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുന്നുണ്ട്.

Top