കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം

കൊല്ലം: കൊല്ലം കോടതിയിൽ പൊലീസുകാരും അഭിഭാഷകരും തമ്മിൽ സംഘർഷം. പൊലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകർ അടിച്ചുതകർത്തു. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കോടതിയിലേക്ക് എത്തിയ പൊലീസുകാരെ അഭിഭാഷകർ തടയുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പൊലീസ് മർദ്ദിച്ചെന്നരാപോച്ചായിരുന്നു അഭിഭാഷകരുടെ നടപടി.

കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് അക്രമികൾ അടിച്ചുതകർത്തു. പൊലീസിന്റെ വാക്കി ടോക്കി നശിപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ മനോരഥൻ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളായ അഭിഭാഷകർക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Top