ഇംഗ്ലീഷ് എഫ് എ കപ്പ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

ലണ്ടന്‍: ഇംഗ്ലീഷ് എഫ് എ കപ്പ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്നലെ നടന്ന വോള്‍വ്‌സും വെസ്റ്റ് ബ്രോംവിച്ചും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ആക്രമണ സംഭവം ഉണ്ടാകുമ്പോള്‍ മത്സരം 78 മിനിറ്റ് പിന്നിട്ടിരുന്നു. ഈ സമയത്ത് വോള്‍വ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.

വെസ്റ്റ് ബ്രോം ആരാധകര്‍ക്കായി അനുവദിക്കപ്പെട്ടിരുന്ന സീറ്റുകളില്‍ വോള്‍വ്‌സ് ആരാധകര്‍ ഇരുന്നതാണ് ഏറ്റുമുട്ടലിന് കാരണം. മത്സരത്തില്‍ വോള്‍വ്‌സ് ഗോള്‍ നേടിയപ്പോഴും എതിര്‍ ടീം ആരാധകരുടെ രോക്ഷം ഉണ്ടായിരുന്നു.

ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. 38 മിനിറ്റോളം നിര്‍ത്തിവെച്ച ശേഷമാണ് മത്സരം തുടര്‍ന്നത്. വോള്‍വ്‌സും വെസ്റ്റ് ബ്രോംവിച്ചും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കുന്നത്.

Top