സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തിനിടെ സംഘര്‍ഷം; 4 പേര്‍ക്കു പരിക്ക്

തിരുവനന്തപുരം: സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തിലുണ്ടായ സംഘര്‍ഷത്തില്‍ 4 പേര്‍ക്കു നിസാര പരുക്കേറ്റു. ഏരിയാ കമ്മിറ്റിയിലേക്കു മത്സരം നടത്താന്‍ ശ്രമമുണ്ടായി. കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ട് മത്സരനീക്കം തടഞ്ഞു.

ചില നേതാക്കളെ ഏരിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതാണ് വാക്കുതര്‍ക്കത്തിലേക്കു നയിച്ചത്. വര്‍ക്കല ഏരിയ സെക്രട്ടറിയായി യൂസഫിനെ തിരഞ്ഞെടുത്തു.

മുന്‍ ഏരിയ കമ്മറ്റി അംഗം നഹാസിനെയും ഇടവ പഞ്ചാത്ത് അംഗവും സിന്‍ഡിക്കേറ്റ് അംഗവുമായ റിയാസ് വഹാബിനെയും ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഏരിയാ സെക്രട്ടറിയായിരുന്ന രാജീവിന്റെ മകന്‍ ലെനിന്‍, മുന്‍ ഏരിയ സെക്രട്ടറി സുന്ദരേശന്റെ മകള്‍ സ്മിത എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

ഇതോടെ നഹാസിനെയും റിയാസിനെയും അനുകൂലിക്കുന്നവര്‍ സമ്മേളന ഹാളിലേക്കു കടക്കാന്‍ ശ്രമിച്ചു. റെഡ് വളന്റിയര്‍മാര്‍ ഇതു തടഞ്ഞതോടെ ഉന്തും തള്ളുമായി. സംഘര്‍ഷം ഡയസിലേക്കും നീങ്ങി. സംഭവം നടക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളായ എം.വിജയകുമാറും കടകംപള്ളി സുരേന്ദ്രനും സമ്മേളന ഹാളിലുണ്ടായിരുന്നു.

Top