ഏകദിനത്തിലെ ആദ്യ വനിതാ അമ്പയര്‍;ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് ക്ലാരി പൊളോസ

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഔദ്യോഗിക പദവിയുള്ള പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റില്‍ വനിതാ അമ്പയര്‍. ക്ലാരി പൊളോസാക്ക് എന്ന വനിതയാണ് പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റില്‍ അമ്പയര്‍ ആകുന്നത്. നമീബിയയില്‍ നടക്കുന്ന വേള്‍ഡ് ക്രിക്കറ്റ് ലീഗില്‍ നമീബിയ-ഒമാന്‍ ഫൈനല്‍ മത്സരമാണ് ഇവര്‍ നിയന്ത്രിക്കുന്നത്.

പുരഷമ്മാരുടെ ക്രിക്കറ്റില്‍ വനിതകള്‍ ഇതിനു മുമ്പും അമ്പയര്‍ ആയിട്ടുണ്ട്. പക്ഷേ അതെല്ലാം ആഭ്യന്തര മത്സരങ്ങളിലാണെന്നു മാത്രം. ഇത് ആദ്യമായാണ് ഒരു സ്ത്രീ ആദ്യമായി ഔദ്യോഗിക പദവിയുള്ള ഏകദിനത്തില്‍ അമ്പയര്‍ ആകുന്നത്.

ക്ലാരി കഴിഞ്ഞവര്‍ഷം ഓസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് സീസണില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു. പുരുഷന്‍മാരുടെ ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്ലബ് ക്രിക്കറ്റ് മത്സരത്തില്‍ എലൂയിസ് ഷെരിദാനും മേരി വാല്‍ഡ്രനും അമ്പയര്‍ ആയിട്ടുണ്ട്‌. ടീ ട്രീറ്റ്ഗള്ളിയും അഡ്‌ലെയ്ഡ് ഉത്തര ജില്ല ടീമും തമ്മിലുള്ള മത്സരത്തിലാണ് ഷെരിദാനും വാല്‍ഡ്രനും അമ്പയര്‍മാരായത്.

Top