ശുദ്ധ വെജിറ്റേറിയനാണെന്ന് അവകാശം; മീന്‍ വിഭവങ്ങള്‍ പങ്കുവച്ച കങ്കണയെ ട്രോളി സോഷ്യല്‍ മീഡിയ

മുംബൈ: ട്രോളുകളും വിവാദങ്ങളും നിരന്തരം ഏറ്റ് വാങ്ങുന്ന താരമാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. തുടര്‍ച്ചയായ് ഇറങ്ങിയ ചിത്രങ്ങളുടെ പരാജയങ്ങളും നാക്ക് പിഴയുമെല്ലാം ട്രോളുക്കാര്‍ എന്നും ഏറ്റ് എടുക്കുന്ന ഒന്നാണ്. ഇപ്പോഴിതാ ശുദ്ധ വെജിറ്റേറിയനാണെന്ന് അവകാശപ്പെട്ടിട്ട് മീന്‍ വിഭവങ്ങള്‍ പങ്കുവച്ച നടിയെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ.

ചൊവ്വാഴ്ചയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കൂന്തല്‍ കറി, ചെമ്മീന്‍ മസാല, വറുത്ത മീന്‍ എന്നിവയുള്‍പ്പെടെ നിരവധി നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സീ ഫുഡിന്റെ ചിത്രം കങ്കണ പങ്കുവച്ചത്. കൂന്തല്‍ കറി കങ്കണയുടെ പുതിയ ചിത്രത്തിന്റെ നിര്‍മാതാവാണ് ഉണ്ടാക്കിയത്.

എന്നാല്‍ ഇതിനു പിന്നാലെ കൃഷ് 3യുടെ സമയത്തെ കങ്കണയുടെ പഴയ അഭിമുഖം കുത്തിപ്പൊക്കി നെറ്റിസണ്‍സ്. ബീഫ് കഴിക്കില്ലെന്ന് അമ്മ വാക്കു നല്‍കിയെന്നും അന്നു മുതല്‍ താന്‍ സമ്പൂര്‍ണ വെജിറ്റേറിയനായി മാറിയെന്നുമാണ് കങ്കണ അഭിമുഖത്തില്‍ പറഞ്ഞത്. പ്രൊഫഷനു വേണ്ടി നോണ്‍ വെജിറ്റേറിയനായോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അതിനിടയില്‍ തനിക്ക് ബീഫ് ഇഷ്ടമാണെന്നും പതിവായി ബീഫ് കഴിക്കുന്ന ആളാണെന്നും പറയുന്ന നടിയുടെ പഴയൊരു വീഡിയോയും നെറ്റിസണ്‍സ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Top