claims egypt attack 1 policeman dead 3 injured

കൊയ്‌റോ: ഈജിപ്തിലെ സൗത് സിനായില്‍ ഉണ്ടായ ഐഎസ് ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നുേപര്‍ക്ക് പരിക്കേറ്റു.

സെന്റ് കാതറിന്‍ സന്യാസി മഠത്തിനു സമീപമുള്ള പൊലീസ് ചെക് പോസ്റ്റിലാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്നു ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സന്യാസി മഠത്തിനു പുറത്തുള്ള സെക്യൂരിറ്റി ചെക് പോയിന്റിനെ ലക്ഷ്യമാക്കി അക്രമി വെടിവെക്കുകയായിരുന്നു.

പൊലീസ് തിരിച്ചടിച്ചപ്പോള്‍ അക്രമികളില്‍ ചിലര്‍ക്ക് പരിക്കേറ്റു. ഇതുവെടിവെപ്പ് ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നുവെന്നു സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top