ജിങ്കാന്‍ ഇല്ല , ഐ.എസ്.എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി വിനീത് കളിക്കും

കോഴിക്കോട്: ഐ.എസ്.എല്‍ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം സി.കെ വിനീത് കളിക്കും.

ജിങ്കാന്‍, മലയാളി താരം റിനോ ആന്റോ എന്നിവരെ ഒഴിവാക്കി മധ്യനിരതാരം മെഹതാബ് ഹുസൈനെയും മലയാളി സ്‌ട്രൈക്കര്‍ സി.കെ.വിനീതിനെയും ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിലേക്ക് നിലനിര്‍ത്തി.

നേരത്തെ സന്ദേശ് ജിങ്കനെയും റിനോ ആന്റോയേയും ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചിരുന്നെങ്കിലും അവസാനം വിനീതിനെയും മെഹ്താബിനെയും നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ ഐ ലീഗിലെയും ഐ.എസ്.എല്ലിലെയും ടോപ്പ് സ്‌കോററായിരുന്നു വിനീത്.

Top