മഞ്ഞപ്പടയ്‌ക്കെതിരെ സി കെ വിനീത് പൊലീസില്‍ പരാതി നല്‍കി

കൊച്ചി: ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ പരാതിയുമായി സി കെ വിനീത് രംഗത്ത്. മഞ്ഞപ്പടയുടെ ഏറ്റവും വലിയ ആരാധനാപാത്രം കൂടിയാണ് സി കെ വിനീത്.

താന്‍ ബോള്‍ബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നുവെന്നും തനിക്കെതിരെ വ്യാജപ്രചരണം നടത്താനാണ് ശ്രമമെന്നും സി കെ വിനീത് നല്‍കിയ പരാതിയില്‍ പറയുന്നു.

ആള്‍കൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് നിലവില്‍ താന്‍ നേരിടുന്നത്, തന്റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണിത്. മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഇതിന് പിന്നില്‍, ഇനി സഹിക്കാനാവില്ലെന്നതിനാലാണ് പൊലീസില്‍ പരാതി നല്‍കുന്നതെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കുന്നു.

കണക്കുകളില്‍ മാത്രമാണ് മഞ്ഞപ്പട മുന്നിലുള്ളതെന്നും എന്നാല്‍ താരങ്ങളോടുള്ള സമീപനത്തില്‍ മഞ്ഞപ്പട മോശമാണെന്നുംസി കെ വിനീത് ആരോപിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ല. അവധി കഴിഞ്ഞ് വന്നപ്പോഴേക്കും തന്നെ ചെന്നൈ ടീമിലേക്ക് മാറ്റുകയായിരുന്നുവെന്നും വിനീത് വിശദീകരിച്ചു.

Top