ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് സി.കെ പത്മനാഭന്‍

കണ്ണൂര്‍: കൊടകര കുഴല്‍പണക്കേസില്‍ പ്രതികരിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമായ സി.കെ.പത്മനാഭന്‍. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് പ്രകൃതി നിയമമാണ്. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപി നേതാക്കള്‍ ലക്ഷങ്ങള്‍ നല്‍കിയത് കൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ചതെന്നാണ് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥി കെ സുന്ദര വെളിപ്പെടുത്തുന്നത്. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറയുന്നു. പണം ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തു. കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദാനം ചെയ്തെന്നും കെ സുന്ദര വെളിപ്പെടുത്തി.

 

 

Top