പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു; തെരഞ്ഞെടുപ്പിന് മുന്നേ കമല്‍ ഹാസന്റെ പാര്‍ട്ടിക്ക് തിരിച്ചടി

ചെന്നൈ: കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയിലെ പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു. സി കെ കുമാരവേലാണ് പാര്‍ട്ടി വിട്ടത്. തമിഴ്‌നാട്ടിലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെ നേതാക്കളില്‍ ഒരാള്‍ പാര്‍ട്ടി വിട്ടത് വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

അതേസമയം നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് രാജി വെക്കുന്നതെന്നാണ് സി കെ കുമാരവേല്‍ പറഞ്ഞത്. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ കുമാരവേല്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നെന്നും അത് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നുമാണ് സൂചന.

പുതുച്ചേരി ഉള്‍പ്പടെ തമിഴ്നാട്ടിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 18 നിയമസഭ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെയാണ് മക്കള്‍ നീതി മയ്യം പാര്‍ട്ടി ബുധനാഴ്ച പ്രഖ്യാപിക്കുന്നത്.

Top