ജെ.ആര്‍പി നേതാക്കള്‍ക്കെതിരെ സി.കെ. ജാനുവിന്റെ വക്കീല്‍ നോട്ടീസ്

കല്‍പ്പറ്റ: സാമ്പത്തിക ആരോപണങ്ങളുന്നയിച്ച ജെ.ആര്‍.പി നേതാക്കള്‍ക്കെതിരെ സി.കെ. ജാനു വക്കീല്‍ നോട്ടീസയച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒരാഴ്ചയ്ക്കുളളില്‍ കല്‍പ്പറ്റ പ്രസ് ബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പ് പറയുക, ഒരു കോടി നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ആവശ്യങ്ങള്‍. അതല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്, സെക്രട്ടറി പ്രകാശന്‍ മൊറാഴ എന്നിവര്‍ക്കെതിരെയാണ് സി.കെ. ജാനു വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ തന്നെക്കുറിച്ചുള്ള മതിപ്പ് ഇല്ലാതാക്കാനാണ് ജെ.ആര്‍.പി സംസ്ഥാന നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ ശ്രമിക്കുന്നതെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

Top