സി.കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴല്‍പ്പണമെന്ന്

സുല്‍ത്താന്‍ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴല്‍പ്പണമാണെന്ന് ആരോപണം.

കാസര്‍കോട് ടൗണിനടുത്തുള്ള ഒരു കേന്ദ്രത്തില്‍ നിന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുക എത്തിച്ചതെന്നായിരുന്നു ബി.ജെ.പി.യിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെ ആരോപണമുന്നയിച്ചത്. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഇത്.

ജില്ലാ നേതാക്കളടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പണമെത്തിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വാടകയ്ക്കെടുത്ത രണ്ടു കാറുകളിലായാണ് സംഘം യാത്ര ചെയ്തതെന്നാണ് ആരോപണം. ബി.ജെ.പി. നേതാക്കള്‍ മംഗളൂരുവിലേക്ക് മാര്‍ച്ച് 24-ന് പോയതിന്റെ തെളിവാണ് പുറത്തുവന്നത്. 24-ന് മംഗളൂരുവില്‍ പോയതിന്റെ യാത്രാച്ചെലവായി 30,000 രൂപ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുചെലവ് പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

Top