സി.കെ.ജാനുവിന്റെ പാര്‍ട്ടി എല്‍ഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി

കോഴിക്കോട്: സി.കെ.ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ എല്‍ഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമായത്.

മുന്നണി പ്രവേശനം ആവശ്യപ്പെട്ട് സി.കെ ജാനു, മന്ത്രി എ.കെ.ബാലന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നടന്ന ചര്‍ച്ചകളെല്ലാം അനുകൂലമാണെന്നും തുടര്‍ തീരുമാനങ്ങള്‍ക്കായി സിപിഎം നേതാക്കള്‍ ക്ഷണിച്ചെന്നും സി.കെ.ജാനു അറിയിക്കുകയും ചെയ്തു.

Top