ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ സായുധസേനാ ട്രിബ്യൂണല്‍ ചെയര്‍മാനാകും

ന്യൂഡല്‍ഹി: മലയാളിയായ ജസ്റ്റിസ് രാജേന്ദ്ര മേനോനെ സായുധസേനാ ട്രിബ്യൂണല്‍ ചെയര്‍മാനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്തു. സായുധ സേനാ ട്രിബ്യൂണലിന്റെ നിലവിലെ ചെയര്‍മാന്‍ ജസ്റ്റിസ് വിരേന്ദര്‍ സിങ് ഒക്ടോബര്‍ ആറിന് വിരമിക്കുന്ന ഒഴിവിലേക്കാണ് രാജേന്ദ്ര മേനോനെ ശുപാര്‍ശ ചെയ്തത്. ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് രാജേന്ദ്ര മേനോന്‍.

സായുധസേനാ നിയമനങ്ങള്‍, കമ്മീഷന്‍, എന്റോള്‍മെന്റുകള്‍, സേവന വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെയും പരാതികളുടെയും വിധിന്യായങ്ങള്‍ നടത്താനും വിചാരണയ്ക്കുമുള്ള അധികാരം ട്രിബ്യൂണല്‍ ചെയര്‍മാനാണ്.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്ന ആദ്യ മലയാളിയാണ് രാജേന്ദ്ര മേനോന്‍.

Top