ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം തള്ളിയ സംഭവം; സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം

supreame court

ന്യൂഡല്‍ഹി: സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം. ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന പരാതി തള്ളിയ കോടതി നിലപാടിനെതിരേയാണ് പ്രതിഷേധം നടക്കുന്നത്.

വാട്സാപ്പ് കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ പരാതി തള്ളിയതിനെതിരെയാണ്പ്രതിഷേധം.ചൊവ്വാഴ്ച രാവിലെ 10.30 ന് സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധംതുടങ്ങുമെന്നായിരുന്നു വാട്സാപ്പ് സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിക്ക് മുന്നില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ആഹ്വാനം ചെയ്തത് ആരാണെന്നറിയാത്തതിനാല്‍ എത്രപേര്‍ പ്രതിഷേധനത്തിനെത്തുമെന്ന കാര്യത്തിലും ധാരണയുണ്ടായിരുന്നില്ല.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. നേരത്തേ യുവതി അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.

Top