ജഡ്ജിമാര്‍ക്കെതിരെയുള്ള കൈക്കൂലി ആരോപണം : സുപ്രീംകോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി : ജഡ്ജിമാര്‍ക്കെതിരെയുള്ള കൈക്കൂലി ആരോപണം അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി മൂന്നംഗബെഞ്ച് പരിഗണിക്കും.

ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട രണ്ടംഗ ബെഞ്ചിന്റെ നടപടി വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റദ്ദാക്കിയിരുന്നു.

ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുളള അധികാരം തനിക്കാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജസ്റ്റിസ് ആര്‍.കെ.അഗ്രവാള്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് തിങ്കളാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കും.

സുപ്രീംകോടതി ജഡ്ജിക്ക് വരെ കൈക്കൂലി വിഷയത്തില്‍ പങ്കുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

സ്വാശ്രയ മെഡിക്കല്‍കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ ഒഡിഷ മുന്‍ ഹൈക്കോടതി ജഡ്ജി ഐ.എം.ഖുദുസിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Top