മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി: വിമര്‍ശനവുമായി ശാസ്ത്രജ്ഞന്‍

CJ

ഭിനയരംഗത്തുള്ളവരുടെ ശരീരസംരക്ഷണ ശൈലികളെ വിമര്‍ശിച്ച് പ്രമുഖ മനശാസ്ത്രജ്ഞന്‍ ഡോക്ടര്‍ സി.ജെ ജോണ്‍ രംഗത്ത്. അമിതാഭ് ബച്ചനെ പോലെ പ്രായത്തിനു ചേര്‍ന്ന വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണമെന്ന് അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും, മുഖം മിനുക്കിയും നമ്മുടെ ഒരു മഹാനടന്‍ വാക്‌സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി. അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമോ ആവോ? ഇത്രയൊക്കെ ചെയ്തിട്ടും ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. സി.ജെ. ജോണ്‍ പരോക്ഷമായി പരാമര്‍ശിക്കുന്നത് മോഹന്‍ലാലിനെയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഈ കക്ഷിയുടെ വമ്പന്‍ പടത്തിനായി കാത്തിരിക്കാമെന്നും കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തില്‍ പ്രോമോ തകര്‍ക്കുന്നുന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

Top