ല​ബ​ന​നി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രും പോലീസും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം; നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്ക്

ബെയ്‌റൂട്ട് : ലബനനിലെ രക്തസാക്ഷി ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടി. പ്രതിഷേധിച്ച ഷിയ യുവാക്കള്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചെന്നും ലാത്തിച്ചാര്‍ജ്‌സ നടത്തിയെന്നുമാണ് ആരോപണം.

രക്തസാക്ഷി ചത്വരം, റിംഗ് ബ്രിഡ്ജ്, റെയ്ദ് അല്‍ സോ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ അന്‍പതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, 20 ലേറെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് ലബനീസ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Top