റെയില്‍വെ പ്‌ളാറ്റ് ഫോമില്‍ പഠിപ്പും കിടപ്പും, എന്നിട്ടും അവന്‍ നേടി ഐ.എ.എസ് പട്ടം !

civil service prabhakaran

താണ് യഥാര്‍ത്ഥ വിജയം. സമ്പന്നതയുടെ എല്ലാം സൗഭാഗ്യങ്ങളും ഉപയോഗപ്പെടുത്തി വിജയിച്ച സിവില്‍ സര്‍വീസ് ജേതാക്കള്‍ക്ക് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നത് ഈ യുവാവാണ്.തഞ്ചാവൂരിലെ പട്ടുക്കോട്ടൈ സ്വദേശിയായ പ്രഭാകരന്‍.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 101-ാം റാങ്ക് നേടി ഐ.എ.എസ് പട്ടം ഉറപ്പിച്ച ഈ ദരിദ്രന്റെ നേട്ടത്തില്‍ നാടാകെ ഇപ്പോള്‍ അഭിമാനിക്കുകയാണ്.

ഏത് പാവപ്പെട്ടവനും വിചാരിച്ചാല്‍ ഇന്ത്യന്‍ ഭരണ സര്‍വീസില്‍ എത്താമെന്ന വലിയ സന്ദേശമാണ് ഈ വിജയം സമൂഹത്തിന് നല്‍കുന്നത്.ജീവിത പാതയില്‍ കടുത്ത അഗ്‌നി പരീക്ഷണങ്ങളെ നേരിട്ട പ്രഭാകരന് മുന്‍പ് പന്ത്രണ്ടാം ക്ലാസില്‍ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നു.മദ്യപാനിയായ പിതാവ് കുടുംബത്തെ നോക്കാത്ത സാഹചര്യം വന്നപ്പോള്‍ തൊണ്ട് തല്ലി ഉപജീവനം നടത്തുന്ന അമ്മയെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.പിന്നീട് തടിയറുപ്പ് മില്ലിലെ സഹായിയായും കര്‍ഷകത്തൊഴിലാളിയായും മൊബൈല്‍ കടയിലെ സെയില്‍സ് മാനായുമെല്ലാം പണിയെടുത്തു.ഇതിനിടെ അനുജനെ എഞ്ചിനീയറിംഗിനും പഠിക്കാനയച്ചു. അനുജത്തിയെ വിവാഹം കഴിപ്പിച്ചയച്ചു കഴിഞ്ഞതിനു ശേഷമാണ് പാതി വഴിയില്‍ മുടങ്ങിയ പഠനം തുടങ്ങാന്‍ ആരംഭിച്ചത്

പിന്നീട് വെല്ലൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് ബി ടെക് നേടിയ ശേഷം മദ്രാസ് ഐ ഐ ടിയില്‍ നിന്ന് ഉയര്‍ന്ന റാങ്കോടെ എം ടെകും പാസായി.മൊബൈല്‍ േേഷാപ്പില്‍ സെയില്‍സ് മാനായി ജോലിയെടുത്താണ് ഐ ഐ ടി എന്‍ട്രന്‍സ് കോച്ചിങ്ങിനിടെ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയത് ഈ സമയമത്രയും രാത്രികാലങ്ങളിലെ ഉറക്കം സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു.

ഐ ഐ ടി പഠനത്തിനിടെ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള പരിശീലനവും തുടങ്ങിയിരുന്നു. മൂന്നു തവണ സിവില്‍ സര്‍വീസ് കടമ്പ കടക്കാനായില്ല. നാലാം തവണ പ്രഭാകരന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ യു പി എസ് സിക്കു മുട്ടു മടക്കേണ്ടി വന്നു.ജീവിതം അവസാനിച്ചുവെന്ന് കരുതിയ സമയത്ത് താന്‍ നേടിയെടുത്ത വിജയങ്ങള്‍ മറ്റുള്ളവര്‍ക്കും മാതൃകയാക്കാമെന്ന് പ്രഭാകരന്‍ പറയുന്നു

Top