സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് കിട്ടിയിതില്‍ സന്തോഷമുണ്ടെന്ന് ശ്രീലക്ഷ്മി

തൃശൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 29ാം റാങ്ക് കിട്ടിയിതില്‍ സന്തോഷമുണ്ടെന്ന് ശ്രീലക്ഷ്മി റാം. ആശംസകള്‍ അറിയിക്കാന്‍ ഒത്തിരി കോളുകള്‍ വരുന്നുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനിയാണ് ശ്രീലക്ഷ്മി. റിട്ടയേര്‍ഡ് എസ്ബിഐ ഉദ്യോഗസ്ഥരായ വിഎ രാമചന്ദ്രന്‍,കലാദേവി ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി.

കനിഷ്‌ക് കഠാരിയയ്ക്കാണ് ഒന്നാംറാങ്ക്. മുംബൈ ഐഐടിയിലെ ബിടെക് വിദ്യാര്‍ഥിയാണ് കനിഷക്. പെണ്‍കുട്ടികളില്‍ ശ്രുതി ജയന്ത് ദേശ്മുഖാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്.

അക്ഷത് ജെയിന്‍ രണ്ടാംറാങ്കും ജുനൈദ് മുഹമ്മദ് മൂന്നാം റാങ്കും നേടി. 759 പേരാണ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 577 പേര്‍ ആണ്‍കുട്ടികളും 182 പേര്‍ പെണ്‍കുട്ടികളുമാണ്. അഞ്ചാം റാങ്ക് നേടിയ സൃഷ്ട് ജയന്ത് ദേശ് മുഖ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തി.

മലയാളിയായ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ 410-ാം റാങ്ക് നേടി. വയനാട് പൊഴുതന സ്വദേശിയാണ്.

Top