സിവില്‍ സര്‍വീസസ്; ജൂണില്‍ നടന്ന പ്രിലിമിനറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജൂണ്‍ രണ്ടിന് നടന്ന പരീക്ഷാഫലമാണ് യു.പി.എസ്.സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ റോള്‍ നമ്പര്‍ ഉള്‍പ്പെടുന്ന ലിസ്റ്റ് upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.

യോഗ്യത നേടിയവര്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ ഡീറ്റയില്‍ഡ് ആപ്ലിക്കേഷന്‍ ഫോം (ഡാഫ്) പൂരിപ്പിച്ച് മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കണം. സെപ്റ്റംബര്‍ 20 മുതലാണ് ് മെയിന്‍ പരീക്ഷ നടക്കുക. മാര്‍ക്ക്, കട്ട്-ഓഫ് മാര്‍ക്ക്, ഉത്തര സൂചിക എന്നിവ അന്തിമ ഫലപ്രഖ്യാപപനത്തിനുശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

Top