സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ; മലയാളി തിളക്കം വീണ്ടും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ മലയാളി തിളക്കം വീണ്ടും. തൃശ്ശൂര്‍ സ്വദേശിനി ശ്രീലക്ഷ്മി റാമിന് 29ാം റാങ്ക് ലഭിച്ചു.

കനിഷ്‌ക് കഠാരിയയ്ക്കാണ് ഒന്നാംറാങ്ക്. മുംബൈ ഐഐടിയിലെ ബിടെക് വിദ്യാര്‍ഥിയാണ് കനിഷക്. പെണ്‍കുട്ടികളില്‍ ശ്രുതി ജയന്ത് ദേശ്മുഖാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്.

അക്ഷത് ജെയിന്‍ രണ്ടാംറാങ്കും ജുനൈദ് മുഹമ്മദ് മൂന്നാം റാങ്കും നേടി. 759 പേരാണ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 577 പേര്‍ ആണ്‍കുട്ടികളും 182 പേര്‍ പെണ്‍കുട്ടികളുമാണ്. അഞ്ചാം റാങ്ക് നേടിയ സൃഷ്ട് ജയന്ത് ദേശ് മുഖ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തി.

മലയാളിയായ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ 410-ാം റാങ്ക് നേടി. വയനാട് പൊഴുതന സ്വദേശിയാണ്.

Top