കുവൈറ്റില്‍ സ്വദേശിവത്ക്കരണം ശക്തമാകുന്നു ; 30 ശതമാനത്തോളം വിദേശികളെ ഒഴിവാക്കുന്നു

kuwait-labours

കുവൈറ്റ്: രാജ്യത്ത് സ്വദേശിവത്ക്കരണം ശക്തമാകുന്നു. പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിനുമുന്‍പായി 30 ശതമാനത്തോളം വിദേശികളെ ഒഴിവാക്കുവാന്‍ പട്ടിക സമര്‍പ്പിക്കുന്നതിന് സിവില്‍ സര്‍വീസ് കമ്മിഷന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 31നാണ് സാമ്പത്തികവര്‍ഷം അവസാനിക്കുന്നത്. ഇതിനു മുന്‍പായി വിദേശികളുടെ സര്‍വ്വീസ് റദ്ദാക്കാനാണ് നിര്‍ദേശമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിനും, തൊഴിലുകള്‍ ചെയ്യുന്നതിന് സ്വദേശികള്‍ക്കു വേണ്ട പരിശീലനം നല്‍കുന്നതിനുമുള്ള നീക്കമാണ് നടക്കുന്നത്. രാജ്യത്തെ മിക്കവാറും എല്ലാ സര്‍ക്കാര്‍സ്ഥാപനങ്ങളിലും 80 ശതമാനത്തിലേറെയും സ്വദേശികളാണുള്ളത്. ആരോഗ്യമന്ത്രാലയം, വിദ്യാഭ്യാസം തുടങ്ങിയ ഏതാനും ചില വകുപ്പുകളില്‍ മാത്രമാണ് വിദേശികള്‍ കൂടുതലുള്ളത്. ചില പ്രത്യേകമേഖലകളിലും, സാങ്കേതികവിഭാഗങ്ങളിലും, വിദേശികളുടെ സേവനം ആവശ്യമാണെന്നത് കണക്കിലെടുക്കണമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇവര്‍ നല്‍കുന്ന സേവനത്തിന്റെ മഹത്ത്വം കണക്കിലെടുത്ത് പിരിച്ചുവിടുന്ന വിദേശികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതാണെന്നും, അവര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴിലവസരം ലഭിക്കുകയാണെങ്കില്‍ വിസാമാറ്റത്തിന് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Top