city police commissioner uma behara’s statement about media ban

കോഴിക്കോട്: കോടതിയില്‍ സുരക്ഷ ശക്തമാക്കാനും മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തുനിന്നു നീക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടിരുന്നെന്നു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഉമാ ബെഹറ.

പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായോ എന്നു പരിശോധിച്ചു വരികയാണ്. വീഴ്ചയുണ്ടായെന്നു കണ്ടെത്തിയാല്‍ ഇന്നു വൈകുന്നേരത്തിനുള്ളില്‍തന്നെ നടപടിയുണ്ടാകുമെന്നും കമ്മീഷണര്‍ കോഴിക്കോട്ടു മാധ്യമങ്ങളോടു പറഞ്ഞു.

കോടതിക്കു സുരക്ഷ ശക്തമാക്കണമെന്നും മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കരുതെന്നുമായിരുന്നു ജില്ലാ ജഡ്ജിയുടെ ഉത്തരവ്. മാധ്യമപ്രവര്‍ത്തകെ വിലക്കാന്‍ പൊലീസ് തലത്തില്‍ നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും കമ്മീണഷര്‍ പറഞ്ഞു.

Top