2050 ല്‍ നഗരജീവിതത്തിലേക്ക് കുടിയേറി പാര്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കും

ലോകജനസംഖ്യയിലെ മൂന്നില്‍ രണ്ട് ഭാഗവും 2050 ആകുമ്പോഴെക്കും നഗരത്തിലേക്ക് കുടിയേറിപാര്‍ക്കുമെന്ന് റിപ്പോര്‍ട്ട്.ഇന്ത്യ, ചൈന, നൈജീരിയ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവും കൂടൂതല്‍ സാധ്യതയെന്ന് യുനൈറ്റഡ് നേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2050 ആകുമ്പോഴേക്കും ലോകത്തിലെ ഗ്രാമീണ ജനസംഖ്യ കുറയുമെന്ന്‌ യു.എന്‍ സാമ്പത്തിക, സാമൂഹ്യ കാര്യ വകുപ്പിന്റെ ജനസംഖ്യ ഡിവിഷന്റെ (യു.എന്‍ ഡി.എന്‍.എ) നഗരവല്‍ക്കരണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ നഗരമായ ടോക്കിയോയാണ് 37 ദശലക്ഷം ജനങ്ങളുള്ള നഗരവാസികളുടെ എണ്ണത്തില്‍ മുമ്പിലുള്ളത്. പക്ഷേ 2028 ല്‍ ന്യൂഡല്‍ഹി ടോക്കിയോയെ കടത്തിവെട്ടുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. എന്നാല്‍ ഇനി ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നഗരവല്‍ക്കരണം അതിവേഗം വര്‍ധിക്കുമ്പോള്‍, വീടുകള്‍, വെള്ളം, ശുചിത്വം, വൈദ്യുതി, പൊതു ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവക്ക് ഇന്‍ഷ്വറന്‍സ് ലഭിക്കുന്നത് പ്രത്യേകിച്ചും വെല്ലുവിളിയാണെന്ന് ജനസംഖ്യ ഡിവിഷന്‍ ഡയറക്ടര്‍ ജോണ്‍ വില്‍മോട്ട് യു.എന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്നത്തെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ 55 ശതമാനവും നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇത് 2050 ഓടെ 68 ശതമാനമായി വര്‍ധിക്കുകയും ചെയ്യും. മൊത്തത്തില്‍ നഗരവല്‍ക്കരണം പോസിറ്റിവായ കാര്യമാണെന്നും വില്‍മോത്ത് പറഞ്ഞു.’നഗരങ്ങളിലെ ജനങ്ങളുടെ വര്‍ധന കൂടുതല്‍ സാമ്പത്തിക സ്രോതസ്സ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.’നഗരങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യ പരിപാലനത്തിനും വിദ്യാഭ്യാസത്തിനും കൂടുതല്‍ പ്രാപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും വലിയ വെല്ലുവിളി പല രാജ്യങ്ങളിലും നഗരവല്‍ക്കരണം വളരെ വേഗത്തില്‍ നടക്കുന്നു എന്നതാണ്. വലിയ ചേരി പ്രദേശങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, സുസ്ഥിര വികസന ലക്ഷ്യത്തില്‍ നമുക്ക് താല്പര്യമുള്ള രീതിയില്‍ വളരെ വേഗം നേടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

1990 ല്‍ 10 മില്ല്യന്‍ അതിലധികമോ ജനസംഖ്യയുള്ള പത്ത് മെഗാസിറ്റികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2018 ലെ കണക്കനുസരിച്ച് 33 മെഗാസിറ്റികളും, 2030 ആകുമ്പോഴേക്കും 43 മെഗാസിറ്റികളുമായി വികസ്വര രാജ്യങ്ങളില്‍ നഗരവല്‍ക്കരണം നടക്കുന്നത്.1988 മുതലുള്ള നഗരവല്‍ക്കരണ റിപ്പോര്‍ട്ടുകള്‍ നല്‍കുമെന്ന് ഐക്യ ജനസംഖ്യയുടെ ജനസംഖ്യ ഡിവിഷന്‍ വ്യക്തമാക്കുന്നു.

Top