നഗരം ലൈഫ് പദ്ധതി: 15212 വീടുകള്‍ക്കു കൂടി അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ങ്ങ​ളി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍ക്കാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ 15212 വീ​ടു​ക​ള്‍ക്കാ​യു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ അ​റി​യി​ച്ചു. 88 ന​ഗ​ര​സ​ഭ​ക​ളി​ലാ​ണ് ഈ ​വീ​ടു​ക​ള്‍ നി​ര്‍മി​ച്ചു​ന​ല്‍കു​ക.

608.48 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് ഇ​പ്പോ​ള്‍ കേ​ന്ദ്ര അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ കേ​ന്ദ്ര​വി​ഹി​തം 228.18 കോ​ടി രൂ​പ​യും 76.06 കോ​ടി സം​സ്ഥാ​ന വി​ഹി​ത​വും 304.24 കോ​ടി രൂ​പ ന​ഗ​ര​സ​ഭാ വി​ഹി​ത​വു​മാ​ണ്. സം​സ്ഥാ​ന​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് കു​ടും​ബ​ശ്രീ മു​ഖേ​ന​യാ​യി​രി​ക്കും.

പിഎംഎവൈ നഗരം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരങ്ങളിൽ ഭൂമിയുള്ള 1,23,048 കുടുംബത്തിന്‌ വീട് നിർമിക്കാൻ 4895.3 കോടി രൂപയുടെ പദ്ധതിക്ക്‌ നേരത്തേ അനുമതി ലഭിച്ചിരുന്നു. ഇതിൽ 70,464 വീട്‌ വാസയോഗ്യമായി. ഭൂരഹിത ഭവനരഹിതർക്ക്‌ 11 പാർപ്പിട സമുച്ചയത്തിൽ 970 ഫ്ലാറ്റ്‌ നിർമിക്കാൻ അനുമതിയുമുണ്ട്‌. ഇതിൽ 280 ഫ്ലാറ്റ്‌ പൂർത്തീകരിച്ചു. കുറഞ്ഞ പലിശയ്‌ക്ക്‌ 25,832 ഗുണഭോക്താക്കൾക്കാണ് ഇതുവരെ ഭവനവായ്പ അനുവദിച്ചത്.

Top