പൊലീസിന്റെ പരിശോധനകളും നീക്കങ്ങളും നിരീക്ഷിക്കുന്നതിന് ഡ്രൈവര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ്

കണ്ണൂര്‍: പൊലീസിന്റെ പരിശോധനകളും നീക്കങ്ങളും പരിശോധിക്കാന്‍ സിഐടിയു ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലകളിലൊന്നായ പെരിങ്ങോം കേന്ദ്രീകരിച്ചാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്.

90 അംഗങ്ങളുള്ള ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ സിപിഎം പ്രാദേശിക നേതാക്കളാണെന്നാണ് റിപ്പോര്‍ട്ട്. രാവിലെ മുതല്‍ രാത്രിവരെയുള്ള പെരിങ്ങോം പോലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നതായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കപ്പെട്ട ശബ്ദസന്ദേശങ്ങള്‍ വ്യക്തമാക്കുന്നു.

പൊലീസ് വാഹനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ എവിടെയാണുള്ളതെന്നും എവിടേയ്ക്ക് നീങ്ങിയെന്നുമെല്ലാമുള്ള വിവരങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനം പെരിങ്ങോം പോലീസ് കണ്ടെത്തുകയും തളിപ്പറമ്പ് ഡിവൈഎസ്പിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top