ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി സിഐടിയു

citu

ൽഹി : ഡൽഹിയിൽ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തോടൊപ്പം സംസ്ഥാനത്തെ തൊഴിലാളികളും അണിചേരുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കര്‍ഷകര്‍ നടത്തിവരുന്ന സമരത്തോടൊപ്പം സംസ്ഥാനത്തെ തൊഴിലാളികളും അണിചേരും. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, സ്വകാര്യവത്കരണം നിര്‍ത്തുക, പുതിയ പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ത്തിക്കൊണ്ടാണ് തൊഴിലാളികള്‍ സമരം ആരംഭിക്കുന്നത്.

സിഐടിയു ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്ത സമരം സംസ്ഥാനത്ത് വന്‍ വിജയമാക്കുവാന്‍ സിഐടിയു സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. ഭാരവാഹി യോഗത്തില്‍ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ജനറല്‍ സെക്രട്ടറി എളമരം കരീം തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബര്‍ 30 ന് എല്ലാ തൊഴില്‍ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും തൊഴിലാളി പ്രകടനം സംഘടിപ്പിക്കും.

Top