കെഎസ്ആര്‍ടിസി ജീവനക്കാര്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നുവെന്ന് സിഐടിയു

ksrtc

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കടുത്ത മാനസിക പിരിമുറുക്കത്തിലെന്ന് സിഐടിയു റിപ്പോര്‍ട്ട്.

മാനേജുമെന്റിന്റെ ഏകപക്ഷീയ ഉത്തരവുകളാണ് ഇതിന് കാരണമാകുന്നതെന്നും റിപ്പോര്‍ട്ട്. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് അടുത്ത 2 വര്‍ഷം 1900 കോടി കൊടുക്കുമെന്ന് K S R T E A സംസ്ഥാന സമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു.

ജീവനക്കാര്‍ വന്‍തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും, ഇത് സ്ഥപനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും, ഇതുതടയാന്‍ മാനസികാരോഗ്യ രംഗത്തെ വിദഗ്ദ്ധരെകൊണ്ട് വിശദമായ പഠനം നടത്തണമെന്നും ജീവനക്കാര്‍ക്കായി കൗണ്‍സിലിംഗ്, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയവ ദൈനംദിന സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണമെന്നും സംസ്ഥാനസമ്മേളനത്തിന്റെ 2 ദിവസം സമര്‍പ്പിച്ച യൂണിറ്റ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

കൂടാതെ കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന്‍ പോലുള്ള സൗകര്യങ്ങള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്നതോടൊപ്പം ബാങ്കുകളുമായി സഹകരിച്ച് 3100 കോടിരൂപയുടെ കടബാധ്യത 20 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതായും സമ്മേളനത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.

 

Top