സിഐടിയു പ്രവര്‍ത്തനം ഇനി സിനിമയിലും ! പുതിയ സംഘടന രൂപീകരിച്ചു

citu

കൊച്ചി: തൊഴിലാളി ട്രേഡ് യൂണിയനായ സിഐടിയുവിന്റെ സിനിമ രംഗത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കുന്നു. സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കേരള സിനിമ എംപ്ലോയീസ് ഫെഡറേഷന്‍ ( കെ.സി.ഇ.ഫ് ) എന്ന പേരില്‍ പുതിയ സിനിമ സംഘടന നിലവില്‍ വന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പദ്മനാണ് സംസ്ഥാന പ്രസിഡന്റ്. സിനിമ പി.ആര്‍.ഒ എ.എസ് പ്രകാശിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നേരത്തെ, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി , സംസ്ഥാന സെക്രട്ടറിയും കിലെ ചെയര്‍മാനുമായ കെ.എന്‍ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്നവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

പിന്നാലെയാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. തുച്ഛമായ പ്രവേശന ഫീസും മാസവരിയും മാത്രം ഈടാക്കാനാണ് പുതിയ സിനിമ സംഘടനയ്ക്ക് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. രാഷ്ട്രീയം പരിഗണിയ്ക്കാതെ അര്‍ഹതയുള്ള എല്ലാവര്‍ക്കും സംഘടനയില്‍ അംഗത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Top