citu-murder attempt

കൊച്ചി: സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് ഗോപിനാഥിന് കുത്തേറ്റു. പാലാരിവട്ടത്ത് ഓട്ടോ റിക്ഷാ, ടാക്‌സി തൊഴിലാളികളുടെ യൂബര്‍ ടാക്‌സിക്കെതിരെയുള്ള സമരം ഉദ്ഘാടനം ചെയ്ത ശേഷം നടന്നു വരുന്നതിനിടയിലാണ് കുത്തേറ്റത്.

ഗോപിനാഥിനെ കുത്തിയ വടകര സ്വദേശി ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസ് സ്റ്റേഷനിലുള്ള ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

സമരം ഉദ്ഘാടനം ചെയ്ത സംസാരിച്ച ശേഷം നടന്നു വരുമ്പോള്‍ കെആര്‍ ബേക്കറിക്ക് മുന്നില്‍ വെച്ച് കാറില്‍ നിന്നിറങ്ങിയ ഒരാള്‍ പുറകില്‍ നിന്ന് വന്ന് കുത്തിയിട്ട് ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പാലാരിവട്ടത്ത് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി നഗരത്തിലെ ഓട്ടോ റിക്ഷകളും ടാക്‌സി കാറുകളും വൈകുന്നേരം ആറു മണിവരെ ഓട്ടം നിര്‍ത്തിവയ്ക്കും.

Top