സി.ഐ.ടി.യു നേതാവ് ഇ. കാസിം കുഴഞ്ഞുവീണു മരിച്ചു

കൊല്ലം: സി.ഐ.ടി.യു നേതാവ് ഇ. കാസിം(69) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് 11.15ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കശുവണ്ടി വ്യവസായ യൂണിയന്‍ നേതാക്കളുടെ യോഗത്തിന് മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാഷ്യു വര്‍ക്കേഴ്‌സ് സെന്റര്‍ (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ അംഗവുമാണ് കാസിം.

Top