പലക്കാട്: സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ആനത്തലവട്ടം ആനന്ദനെ സംസ്ഥാന പ്രസിഡന്റായും എളമരം കരീമിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പി നന്ദനാണ് പുതിയ ട്രഷര്‍.
എട്ട് പുതിയ അംഗങ്ങളാണ് സംസ്ഥാന സമിതിയില്‍ ഉള്ളത്. വി ശിവന്‍കുട്ടി, ടി ദേവന്‍, കെ എന്‍ ഗോപിനാഥ്, ടി കെ രാജന്‍, പി പി ചിത്തരഞ്ജന്‍ തുടങ്ങി എട്ടു പേരാണ് ഭാരവാഹികളിലെ പുതുമുഖങ്ങള്‍.
എ കെ ബാലന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണന്‍, കെ ജെ തോമസ്, എസ് ശര്‍മ്മ, കെ കെ ജയചന്ദ്രന്‍, കെ പി മേരി, പി രാഘവന്‍, പി ജെ അജയകുമാര്‍, ബഷീര്‍, നെടുവത്തൂര്‍ സുന്ദരേശന്‍, ജോര്‍ജ് കെ ആന്റണി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍


