ഇലക്ട്രിക്‌ കാർ രംഗത്ത് തരംഗമാകാനൊരുങ്ങി സിട്രൺ

തിനാലു വയസ്സുള്ള കുട്ടികൾക്ക് പോലും ഓടിക്കാൻ കഴിയുന്ന പുത്തൻ ഇലക്ട്രിക്ക് കാറുമായി സിട്രൺ. ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഒരു കുഞ്ഞൻ ഓൾ ഇലക്ട്രിക് കാർ പുറത്തിറക്കിയിരിക്കുകയാണ്. ഈ ഇലക്ട്രിക്ക് കാറിനെ ‘അമി’ എന്നാണ് ബ്രാൻഡ് വിളിക്കുന്നത്. ഈ ചെറിയ രണ്ട് സീറ്റർ വാഹനത്തിൽ ആറ് കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഈ ഇലക്ട്രിക് കാറിന് മണിക്കൂറിൽ 45 കിലോമീറ്റർ (27 മൈൽ) വരെ വേഗതയിൽ സഞ്ചരിക്കാനാകും. ഫ്രഞ്ച് നിയമപ്രകാരം ഇത് 14 വയസിന് താഴെയുള്ള ഒരാൾക്ക് ഈ വാഹനം ഓടിക്കാൻ സാധിക്കും. വിംഗ് ലൈസൻസും ആവശ്യമില്ല. കാർ പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം മൂന്ന് മണിക്കൂർ സമയമാണ് വേണ്ടത്.

പ്ലാസ്റ്റിക്കിലാണ് അമി ഇലക്ട്രിക്കിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. കൂടാതെ നോ-ഫ്രിൾസ് ഇന്റീരിയറുമായാണ് ഇത് വരുന്നത്. 5.5 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് ഒരു സ്റ്റാൻഡേർഡ് 220-വോൾട്ട് പ്ലഗ് സോക്കറ്റ് വഴി ചാർജ് ചെയ്യാം.

സിട്രണിന്റെ ഐതിഹാസിക കാറായിരുന്ന ഡ്യൂക്സ് ഷെവാക്സ് അഥവാ 2CV മോഡലിനോട് വളരെ സാമ്യമുള്ളതാണ് പുതിയ അമി ഇലക്ട്രിക്കിന്റെ രൂപകൽപ്പനയെന്ന് പറയപ്പെടുന്നു. സിട്രൺ അമി 70 കിലോമീറ്റർ മൈലേജ് നൽകും. ഫ്രാൻസിൽ ഇവിയുടെഎൻട്രി ലെവൽ പതിപ്പ് വാങ്ങുന്നതിന് 6,000 യൂറോ അതായത് ഏകദേശം 5.22 ലക്ഷം രൂപ ചെലവഴിക്കേണ്ടി വരും. രാജ്യത്ത് ഇതുവരെ കാറിനായി ആയിരത്തോളം ബുക്കിംഗുകൾ ലഭിച്ചതായും കമ്പനി അവകാശപ്പെടുന്നുണ്ട്.

Top