സിട്രോണ്‍ സി5 എയര്‍കോസ് ഇന്ത്യയില്‍; 2020 സെപ്റ്റംബറില്‍ അവതരിപ്പിക്കും

സിട്രോണിന്റെ പുതിയ വാഹനം സിട്രോണ്‍ സി5 എയര്‍കോസ് ഇന്ത്യയില്‍ എത്തുന്നു. സിട്രോണ്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനമായ സി5 എയര്‍ക്രോസിന്റെ പരീക്ഷണയോട്ടവും തുടങ്ങി എന്നാണ് റപ്പോര്‍ട്ട്. പുതുച്ചേരിയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. വാഹനം 2020 സെപ്റ്റംബറില്‍ അവതരിപ്പിക്കുമെന്ന് സിട്രോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) റോളണ്ട് ബൗചറ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വാഹനത്തിന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുത്തുവിട്ടിട്ടില്ല. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്‌, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് തുടങ്ങിയവയിലാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കൂടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 360 ഡിഗ്രി വിഷന്‍, റിവേഴ്‌സ് ക്യാമറ, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയും വാഹനത്തില്‍ നല്‍കുമെന്നാണ് സൂചന.

Top