മികച്ച ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി സിട്രോണ്‍ സി3

സിട്രോണിന്റെ സി3 ഓട്ടോമാറ്റിക് വേരിയന്റിന് ഐസിൻ സോഴ്‌സ്ഡ് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. വില ശ്രേണിയിലെ ഏറ്റവും മികച്ച നേട്ടമാണിത് എന്നും മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു. മെക്കാനിക്കലുകളുടെ കാര്യം പരിഗണിക്കുമ്പോൾ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും മികച്ച കാറുകളിലൊന്നായി സിട്രോൺ സി 3 മാറി.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് കാറുകളുടെ 1-ലിറ്റർ TSI എഞ്ചിനുകൾക്കും MG ആസ്റ്ററിന്റെ 1.3-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഡ്യൂട്ടി ചെയ്യുന്ന ഗിയർബോക്‌സുകളുടെ അതേ കുടുംബത്തിൽ നിന്നുള്ളതാണ് ഈ ട്രാൻസ്മിഷൻ. തടസ്സങ്ങളില്ലാത്ത പവർ ചാനലിംഗിന് ഇത് ഉപയോഗിക്കുന്നു.

സിട്രോൺ സി3യുടെ എതിരാളികളായ ടാറ്റ പഞ്ച്, ടാറ്റ നെക്‌സോൺ, നിസ്സാൻ മാഗ്‌നൈറ്റ്, റെനോ കിഗർ, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര എക്‌സ്‌യുവി300 എന്നിവയ്ക്ക് സിവിടി അല്ലെങ്കിൽ എഎംടി അതുമല്ലെങ്കിൽ വളരെ സങ്കീർണ്ണമായ ഡിസിടി ഗിയർബോക്‌സുകൾ ആണുള്ളത്. മാരുതി സുസുക്കിയുടെ 1.5-ലിറ്റർ K15C എഞ്ചിൻ മാത്രമേ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുമായി വരുന്നുള്ളൂ.

Top